പത്തനംതിട്ട : ഒക്ടോബര്‍ ഒന്ന് രണ്ട് തീയതികളില്‍ ജില്ലയില്‍ തീവ്രശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും ജില്ലാതല അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. ഒക്ടോബര്‍ 30 ന് സ്‌കൂളുകളില്‍ ഹരിത അസംബ്ലിയും ശുചിത്വപ്രതിജ്ഞയും സംഘടിപ്പിക്കും.
നവംബര്‍ 14 ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഹരിതഗ്രാമസഭ സംഘടിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം പ്രധാന അധ്യാപകര്‍ ഉറപ്പാക്കണം. പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നിരീക്ഷണവും കടുത്ത നടപടിയും ഏര്‍പ്പെടുത്തും. ഒക്ടോബറോടെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഹരിതമിത്ര ആപ്പ് പൂര്‍ണരീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കണം. ശുചിത്വ പ്രോജക്ടുകളുടെ നിര്‍വഹണം കാര്യക്ഷമമാക്കണം. ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംസ്ഥാനങ്ങളുടെ ഫണ്ട് കൂടുതലായി ഉപയോഗപ്പെടുത്തി ആവശ്യമെങ്കില്‍ വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിക്കണം.
ബ്ലോക്ക്തലത്തിലുള്ള നിരീക്ഷണസമിതികള്‍ രൂപീകരിച്ച് തദ്ദേശസ്ഥാപനതലത്തിലുള്ള ശുചിത്വപ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും എംസിഎഫുകളുടെ നവീകരണ പ്രോജക്ടുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ബൈജു. ടി. പോള്‍,നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033