കോന്നി – തണ്ണിത്തോട് – കരിമാൻതോട് റൂട്ടിൽ കെഎസ്ആർറ്റിസി സർവീസ് നിലച്ചിട്ട് മൂന്ന് വർഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ എസ് ആർ റ്റി സി ക്ക് മികച്ച വരുമാനം ലഭ്യമാക്കിയിരുന്ന കോന്നി – തണ്ണിത്തോട് – കരിമാൻതോട് കെഎസ്ആർറ്റിസി സർവീസ് നിലച്ചിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും പുനരാരംഭിക്കാൻ നടപടിയില്ല. 2020 ലെ കോവിഡ് കാലഘട്ടത്തിൽ ആണ് സർവീസ് നിലയ്ക്കുന്നത്. തിരുവനന്തപുരം, ത്രിശൂർ ദീർഘദൂര സർവീസുകൾ അടക്കം നടന്നിരുന്നപ്പോൾ പൊതുജനങ്ങൾക്ക് വലിയ സഹായമാവുകയും കെ എസ് ആർ റ്റി സി ക്ക് മികച്ച വരുമാനം ലഭ്യമാക്കിയിരുന്നതുമാണ്. എന്നാൽ സർവീസ് നിലച്ചതോടെ ഈ റൂട്ട് സ്വകാര്യ ബസുകൾ കൈയ്യടക്കി.

സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് സി പി ഐ തണ്ണിത്തോട് കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ എസ് ആർ റ്റി സി ജില്ലാ ഡിപ്പോ ഉപരോധിക്കുകയും സമരത്തെ തുടർന്ന് സർവ്വീസ് പുനഃരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും കെ എസ് ആർ റ്റി സി വാക്ക് പാലിച്ചില്ല. ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാൻ ആണ് കെ എസ് ആർ റ്റി സി സർവീസ് പുനഃരാരംഭിക്കാത്തത് എന്നാണ് പൊതുജനങ്ങൾ പറയുന്നത്. അവധി ദിവസങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താത്തത് വലിയ ബുദ്ധിമുട്ടാണ് നാട്ടുകാർക്ക് സൃഷ്ടിക്കുന്നത്. കൂടാതെ കോന്നി ഡിപ്പോയിൽ നിന്നും നിരവധി ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് ഒൻപത് ബസുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.

കോട്ടാംപാറ, അമൃത മെഡിക്കൽ കോളേജ്, മാങ്കോട്, പത്തനംതിട്ട, കൊല്ലം, കുളത്തുമൺ, കോന്നി മെഡിക്കൽ കോളേജ്, ഊട്ടുപാറ, മാങ്കോട്-പുനലൂർ തുടങ്ങിയ ബസുകൾ ആണ് നിലവിൽ ഉള്ളത്. എറണാകുളം അമൃത മെഡിക്കൽ കോളേജ് ബസ് ഒഴികെ ദീർഘദൂര ബസുകൾ ഒന്നുമില്ല. ഒരു മാസം ഒരു ലക്ഷം രൂപയോളമാണ് കെ എസ് ആർ റ്റി സി കോന്നി ഡിപ്പോയിലെ ടാർഗറ്റ്. എന്നാൽ ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ല എന്ന് കെ എസ് ആർ റ്റി സി അധികൃതർ പറയുന്നു. തണ്ണിത്തോട് കെ എസ് ആർ റ്റി സി സർവീസ് എത്രയും വേഗം പുനരാരംഭിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...