തിരുവല്ല : കേരളത്തിലെ കാർഷിക മേഖല ഇന്ന് നേരിടുന്ന തകർച്ചയ്ക്ക് കാരണം പിണറായി സർക്കാരിന്റെ വികലമായ നയങ്ങളാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ എ പ്രസ്താവിച്ചു. സമസ്ത മേഖലകളിലും കേരളം തകർച്ച നേരിടുകയാണ്. നെൽ കർഷകർക്ക് സംഭരിച്ച നെല്ലിനുള്ള വില നൽകാതെ അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നു. റബർ കർഷകർക്ക് അടിസ്ഥാന വില നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന സർക്കാർ വാഗ്ദാനം പാലിക്കാതെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണ്. നാളികേരം ഉൾപ്പെടെയുള്ള എല്ലാ കാർഷിക മേഖലകളും തകർന്നടിഞ്ഞിരിക്കുകയാണ്.
കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് ഇന്ന് കേരളം എത്തി നിൽക്കുന്നു. ഈ കാര്യത്തിൽ പിണറായി സർക്കാരിന്റെ അലംഭാവവും പിടിപ്പുകേടും കേരളം പൊറുക്കില്ലെന്ന് പിജെ ജോസഫ് പ്രസ്താവിച്ചു. തിരുവല്ലയിൽ കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇ. ജോൺ ജേക്കബിന്റെ നാൽപ്പത്തി അഞ്ചാമത് ചരമ വാർഷികവും മാമ്മൻ മത്തായിയുടെ ഇരുപതാമത് ചരമ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.വർഗ്ഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ. ഡി.കെ ജോൺ, ജോൺ കെ മാത്യൂസ്, സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ രാജു പുളിമ്പള്ളിൽ, വർഗ്ഗീസ് ജോൺ, സാം ഈപ്പൻ, തോമസ് മാത്യു, അഡ്വ. ബാബു വർഗ്ഗീസ്, ബിജു ലങ്കാഗാരി, കെആർ രവി, ജോർജ് വർഗ്ഗീസ് കൊപ്പാറ, ജോർജ് മാത്യു, റോയി ചാണ്ടപ്പിള്ള,ജോൺസൺ കുര്യൻ, ഷാജൻ മാത്യു, ഷിബു വർഗ്ഗീസ് പുതുക്കേരിൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ, രാജീവ് താമരപ്പള്ളി, ജോസ് കൊന്നപ്പാറ, വൈ രാജൻ, മുൻസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടം,ജില്ലാ ട്രഷറർ ഉമ്മച്ചൻ വടക്കേടം, പോഷക സംഘടനാ ഭാരവാഹികളായ അക്കാമ്മ ജോൺസൻ, തോമസ്കുട്ടി കുമ്മന്നൂർ, ബിനു കുരുവിള ,എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































