കോന്നി മെഡിക്കൽ കോളേജിൽ രക്ത ബാങ്ക് നിർമ്മാണം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിൽ രക്ത ബാങ്ക് നിർമ്മാണം പൂർത്തിയായി. കിഫ്‌ബിയിൽ നിന്നും അനുവദിച്ച 1.28 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള രക്ത ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. നിർമ്മാണം  പൂർത്തീകരിച്ച ബാങ്ക് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. കേരള ഡ്രഗ്ഗ് കൺട്രോളറിൽ നിന്നും ലൈസൻസ് ലഭിച്ചാൽ പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനുള്ള നടപടി ക്രമങ്ങൾ  പുരോഗമിക്കുകയാണ്.

രക്തത്തിൽ നിന്നും ഘടകങ്ങൾ വേർതിരിക്കുന്നതിന് 45 ലക്ഷം രൂപ വില വരുന്ന ക്രയോ ഫ്യൂജ്, എലിസ പ്രൊസസർ ഉൾപ്പെടെ 22 അത്യാധുനിക ഉപകരണങ്ങളാണ് രക്ത ബാങ്കിൽ സജ്ജമാക്കിയിട്ടുള്ളത്. രക്തം ശേഖരിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടും. രക്തത്തിലെ ആന്റിജനും ആന്റി ബോഡിയും വേർ തിരിച്ച് രക്തഗ്രൂപ്പ് നിർണ്ണയിക്കുന്നതിനുള്ള ജെൽ കാർഡ് സെൻട്രി ഫ്യൂജ് രണ്ട് എണ്ണവും ബ്ലഡ് എടുക്കാൻ ഉപയോഗിക്കുന്ന ബ്ലഡ് കളക്ഷൻ മോണിട്ടേഴ്സ് മൂന്ന് എണ്ണവും ഒരുക്കിയിട്ടുണ്ട്. നിലവിൽ രക്തം സൂക്ഷിക്കുന്നതിനുള്ള ബ്ലഡ്‌ സ്റ്റോറേജ് യൂണിറ്റ് സൗകര്യം ഇവിടെയുണ്ട്.

അഞ്ച് ഓപ്പറേഷൻ തീയ​റ്ററുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
കെ.എം.എസ്.സി. എൽനാണ് നിർമ്മാണ ചുമതല. രണ്ടാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. കുട്ടികളുടെ ഐ.സി.യു നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ആരോഗ്യ കേരളം ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ ഉപയോഗിച്ച് എച്ച്.എൽ.എൽ.ആണ് നിർമ്മാണം പൂർത്തിയാക്കിയത്. സർജിക്കൽ, മെഡിക്കൽ ഐ.സി.യുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ ആഴ്ച ആരംഭിക്കാൻ എം.എൽ.എ നിർദ്ദേശിച്ചു. മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയായി. പ്ലാന്റിൽ നിന്നും പൈപ്പ് ലൈനിലൂടെയാണ് ഓക്‌സിജൻ ഓപ്പറേഷൻ തീയ​റ്ററിലും ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നത്.

ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷൻ തീയ​റ്റർ, ഡലിവറി റൂം വാർഡ് തുടങ്ങിയവ അത്യാധുനിക രീതിയിലാണ് സജ്ജീകരിക്കുന്നത്. ഇതിനായി ആരോഗ്യ കേരളത്തിൽ നിന്നും 3.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രിൻസിപ്പാൾ ഡോ. ആർ. എസ്. നിഷ, സൂപ്രണ്ട് ഇൻചാർജ്ജ് ഡോ: ഷാജി അങ്കൻ, ബയോമെഡിക്കൽ എൻജിനീയർ രാജേഷ്, എച്ച്.എൽ.എൽ സീനിയർ മാനേജർ രതീഷ് കുമാർ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. ഓപ്പറേഷൻ തീയേറ്ററും  ഐ.സി.യുവും പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജിലെ ആശുപത്രി  വിഭാഗവും പൂർണ്ണ സജ്ജമാകുമെന്ന് എം.എൽ.എ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...