സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അഭിമുഖം മാറ്റി
കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സെപ്റ്റംബര്‍ 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം അന്നേ ദിവസം അവധി ആയതിനാല്‍ ഒക്ടോബര്‍ 20 ലേയ്ക്ക് മാറ്റിവെച്ചതായി കോന്നി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ പുതുക്കിയും മേഖല വിഭജനം റോഡുകളുടെ തരം തിരിച്ചും സേവന ഉപനികുതി വര്‍ധനവും സംബന്ധിച്ചുളള അന്തിമ വിജ്ഞാപനം ചെയ്തത് www.tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചതായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ടെന്‍ഡര്‍
2023-24 വര്‍ഷത്തില്‍ ശബരിമല മണ്ഡല പൂജ-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലെ ആരോഗ്യ വകുപ്പിന്റെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഉപയോഗിക്കുന്നതിന് വിവിധയിനം ഓക്സിജന്‍/നൈട്രജന്‍/ കാര്‍ബണ്‍ഡൈ ഓക്സൈഡ് സിലിണ്ടറുകള്‍ നിറച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ സ്റ്റോക്ക് പോയിന്റില്‍ എത്തിക്കുന്നതിന് അംഗീകൃത നിര്‍മാതാക്കള്‍ /വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ അഞ്ചിന് പകല്‍ 12 വരെ. ജില്ലാ മെഡിക്കല്‍ ഓഫീസ് പത്തനംതിട്ട ഫോണ്‍ : 0468 2222642, വെബ്സൈറ്റ് : www.dhs.kerala.gov.in/tenders

കയര്‍ഫെഡ് ഡിസ്‌കൗണ്ട് സെയില്‍ ഒക്ടോബര്‍ അഞ്ച് വരെ
കേരള സര്‍ക്കാര്‍ സ്ഥാപനമായ കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നല്‍കിയിരുന്ന ഓഫറുകള്‍, നബിദിനവും ഗാന്ധിജയന്തിയും പ്രമാണിച്ച് ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. കയര്‍ ഫെഡ് മെത്തകള്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും ഡബിള്‍ കോട്ട് ലൈഫ് മെത്ത വാങ്ങുമ്പോള്‍ മറ്റൊരു മെത്ത സൗജന്യവും ഉണ്ടായിരിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി മൂന്ന് പവന്‍ , രണ്ടാം സമ്മാനം രണ്ട് പവന്‍, മൂന്നാം സമ്മാനം ഒരു പവന്‍, സമാശ്വാസ സമ്മാനമായി ഒരു ഗ്രാം വീതം 50 പേര്‍ക്ക് നല്‍കുന്നു. കയര്‍മാറ്റുകള്‍, പി.വി.സി. മാറ്റുകള്‍, എന്നിവയ്ക്ക് 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് പലിശരഹിത വായ്പയും പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. ഫോണ്‍: 9447861345

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...