അങ്ങനെ രണ്ടാമനും ഓട്ടം തുടങ്ങി ; വന്ദേഭാരത് കേന്ദ്രത്തിന്‍റെ ദാനമോ അവകാശമോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്‍റെ സാമ്പത്തിക പ്രതിന്ധിക്ക് കാരണം കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയെന്ന് സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത് കൂടി നല്‍കി കേരളത്തോടുള്ള അവഗണന തല്‍കാലത്തേക്കെങ്കിലും മറച്ചുപിടിക്കുകയാണ് ബിജെപി സര്‍ക്കാര്‍. എന്നാല്‍ കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ഞായറാഴ്‌ച ആരംഭിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന ചടങ്ങിനെ തരംതാണ രാഷ്ട്രീയക്കളിയാക്കി ബിജെപി മാറ്റിയെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. രണ്ടാം വന്ദേ ഭാരത് ഉദ്‌ഘാടന ചടങ്ങ് ബിജെപി പൂര്‍ണമായും അവരുടേതാക്കി മാറ്റുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് നേതാവ്  കെ.മുരളീധരന്‍ കൂടി ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയതോടെ വന്ദേഭാരത് ഉദ്‌ഘാടനച്ചടങ്ങ് രാഷ്‌ട്രീയ കേരളത്തില്‍ ചൂടുപിടിച്ചു.

എല്ലാ സീമകളും ലംഘിച്ച് വന്ദേ ഭാരതിനെ പാസഞ്ചര്‍ ട്രെയിന്‍ പോലെയാക്കി. ട്രെയിനിനെ ബിജെപി ഓഫിസാക്കി. സാധാരണ യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് ബിജെപിക്കാര്‍ക്ക് മാത്രം ട്രെയിനില്‍ പ്രവേശനം നല്‍കി. ഇത് മറ്റ് ട്രെയിനുകളെയെല്ലാം ബാധിച്ചുവെന്നും ട്രെയിനിന്‍റെ ആദ്യ യാത്ര വി മുരളീധരന്‍ അദ്ദേഹത്തിന്‍റെ പര്യടനം പോലെയാക്കിയത് തീര്‍ത്തും നിലവാരമില്ലാത്ത നടപടിയായിപ്പോയി എന്നുമായിരുന്നു കെ മുരളീധരന്‍റെ വിമര്‍ശനം. എന്നാല്‍ കെ മുരളീധരന്‍റെ പരമാര്‍ശം എതിര്‍കക്ഷിയോടുള്ള വെറുമൊരു വിമര്‍ശനമായി മാത്രം കണ്ട് തള്ളിക്കളയാനുമാവില്ല. കാരണം ഒന്നാം വന്ദേ ഭാരതിന്‍റെ ഉദ്‌ഘാടന വേളയിലും ബിജെപിയുടെ ഇത്തരം സമീപനം പ്രകടമായിരുന്നു.

വന്ദേഭാരത് തങ്ങള്‍ കേരളത്തിന് കൊടുക്കുന്ന ദാനമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തി തീര്‍ക്കുവാന്‍ ശ്രമിക്കുന്നത്. അതിന്‍റെ ക്രെഡിറ്റ് അടിച്ചെടുക്കുന്നതാവട്ടെ കേന്ദ്ര സഹമന്ത്രി വി മുരളീധരനും. എന്നാല്‍ ഇത് കേന്ദ്രത്തിന്‍റെ ദാനമല്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ളത് പോലെ തന്നെ കേരളത്തിന് അര്‍ഹമായാണെന്നും ഇവിടുത്തെ ജനങ്ങള്‍ക്കും വ്യക്തമായറിയാം. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ട് ബിജെപി കളിക്കുന്ന നെറികെട്ട രാഷ്‌ട്രീയമായി മാത്രമെ ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിന് കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ലഭ്യമാക്കുമെന്ന് ഉദ്‌ഘാടന ചടങ്ങില്‍ വി മുരളീധരന്‍ പറയുകയുണ്ടായി. എന്നാല്‍ ഇത് കേന്ദ്രം പോക്കറ്റില്‍ നിന്നെടുത്ത് വിളമ്പുന്ന അപ്പക്കഷ്‌ണമല്ലെന്ന ബോധ്യം കേരളത്തിലുണ്ട്. എല്ലാത്തിലുമുപരി തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ മാത്രം വന്ദേഭാരത് പോലുള്ള കണ്ണില്‍പൊടിയിടുന്ന നമ്പറുകളിറക്കി കേരളത്തെ കേന്ദ്രം വല്ലാതെ ഇഷ്‌ടപ്പെടുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കലും കേരളം വ്യക്തമായി തന്നെ മനസിലാക്കുന്നുണ്ട് എന്നുവേണമെങ്കിലും പറയാം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

വന്ദേ മാതരം പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്ന് എ.പി അബ്ദുല്ലക്കുട്ടി

0
കണ്ണൂര്‍: 'വന്ദേ മാതരം' പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം...