ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രാചീന ആചാരങ്ങളിലൊന്നായ ധനുമാസകമ്പം 13-ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആചാരത്തറയിൽ നടക്കും. തണുങ്ങ് പെറുക്ക്, കിഴങ്ങ് നമസ്‌കാരം ചടങ്ങുകൾക്ക് പര്യവസാനം കുറിച്ചുകൊണ്ടാണ് കമ്പത്തിന് തിരികൊളുത്തുന്നത്. ദ്വാപരയുഗത്തിൽ നരനാരായണൻമാർ കൃഷ്ണാർജ്ജുനന്മാരായി അവതരിച്ച് അഗ്നിദേവനുവേണ്ടി ഖാണ്ഡവവന ദഹനം നടത്തിയതിന്റെ ഓർമ്മയ്ക്കാണ് ചടങ്ങ് നടത്തുന്നത്. രാത്രി 9.30-ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നും പകർന്നുനൽകുന്ന ദീപവുമായുള്ള ഘോഷയാത്ര പുറപ്പെടും. വാദ്യമേളങ്ങളും വഞ്ചിപ്പാട്ടും അകമ്പടി സേവിക്കുന്ന ഘോഷയാത്ര പള്ളിവേട്ട ആലിന് സമീപം ആചാരത്തറയിലെത്തും.
തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് ചാർത്ത് വായിച്ച് ഭഗവാനോടും സർവചരാചരങ്ങളോടും അനുവാദം തേടിയ ശേഷം ധനുമാസ കമ്പനിർവഹണത്തിന് പരമ്പരാഗത അവകാശമുള്ള പോർക്കോലിൽ, കാരാകര എന്നീ കുടുംബ കാരണവൻന്മാരെ ആദരിക്കും. തുടർന്ന് പോർക്കോലിൽ കുടുംബകാരണവർ രാജഗോപാലൻ നായർ കമ്പത്തിന് അഗ്നി പകരും. ധനുമാസ കമ്പ നിർവഹണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ വി. സുരേഷ് കുമാർ, ജോയിന്റ് കൺവീനർ എൻ. മനോജ്കുമാർ എന്നിവർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033