റാന്നി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും തോഴിമാരുമായി നിറഞ്ഞു. ആഘോഷങ്ങൾ ഇത്തവണ അതിഗംഭീരമാക്കി മാറ്റി നാടും നഗരവും ക്ഷേത്രങ്ങളും. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്ന് റാന്നി, വടശേരിക്കര, പെരുനാട്, വെച്ചൂച്ചിറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മഹാശോഭായാത്രകൾ നടത്തിയത്. റാന്നിയില്‍ നടന്ന മഹാശോഭയാത്രയില്‍ ഉണ്ണികണ്ണനും രാധയും പുരാണത്തിലെ വിവിധ കഥാപാത്രങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. റാന്നിയിൽ 30 സ്ഥലങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ ഐത്തല ഭഗവതികുന്ന് ക്ഷേത്ര ഗോപുര നടയിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരുമ്പുഴ രാമപുരം ക്ഷേത്രത്തിൽ സമാപിച്ചു.
ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ എന്നീ പേരുകളിലാണ് ശോഭായാത്രകൾ എത്തിയത്. കരണ്ടകത്തും പാറ, പുതുശേരിമല, പാണ്ഡ്യൻപാറ, പാലച്ചുവട്, ഉതിമൂട്, വലിയകലുങ്ക്, മന്ദിരം എന്നിവയുള്‍പ്പെടുന്ന ഗംഗയും, ഇടപ്പാവൂർ, കീക്കൊഴൂർ, വിവേകാനന്ദപുരം, ബ്ലോക്കുപടി, തോട്ടമൺ, മുണ്ടപ്പുഴ ഉള്‍പ്പെടുന്ന യമുനയും വരവൂർ, പുല്ലൂപ്രം, പറക്കുളം, ശാലീശ്വരം, പുള്ളോലി ഉള്‍പ്പെടുന്ന ഗോദാവരിയും മുക്കാലുമൺ, കരികുളം, മോതിരവയൽ, ഇട്ടിയപ്പാറ ഉള്‍പ്പെടുന്ന സരസ്വതിയും അലിമുക്ക്, വലിയകുളം, ജണ്ടായിക്കൽ, ചെറുകുളഞ്ഞി, പരുത്തിക്കാവ്, ഐത്തല, ഭഗവതികുന്ന് എന്നിവ ഉള്‍പ്പെടുന്ന നര്‍മ്മദ ശോഭയാത്രകളും വൈകിട്ട് 5 ന് ഭഗവതികുന്നില്‍ സംഗമിച്ചു. തുടർന്ന് ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി രാമപുരം ക്ഷേത്രത്തിൽ മഹാശോഭയാത്രയായി സമാപിച്ചു.
ക്ഷേത്രങ്ങളില്‍ ഘോഷയാത്രകള്‍ക്കു ശേഷം ഉറിയടി, ഭജന, ശ്രീകൃഷ്ണ കലാസന്ധ്യ, സാംസ്കാരിക സമ്മേളനം എന്നിവയും നടന്നു. പേഴുംപാറ, കുമ്പളത്താമൺ, കടമാൻകുന്ന്, മാടമൺ, പെരുമ്പേക്കാവ്, ചമ്പോൺ, അമ്പാടി, കൊമ്പനോലി, തെക്കുംമല, തലച്ചിറ എന്നിവിടങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ വൈകിട്ട് 4 ന് വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി ചെറുകാവ് ക്ഷേത്രത്തിൽ സമാപിച്ചു.
പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി ശ്രീ നാരായണഗുരു ക്ഷേത്രം, കുറുങ്ങാൽ ശാസ്താ-ദേവീ ക്ഷേത്രം, മുറിത്താന്നിക്കൽ ശ്രീദുർഗാ ക്ഷേത്രം, പുതുക്കട ഭദ്രകാളി ക്ഷേത്രം, കൂനംകര ശബരി ശരണാശ്രമം, കക്കാട് യോഗമയാനന്ദാശ്രമം, ളാഹ അമ്മൻകോവിൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വൈകിട്ട് 4 ന് മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി പെരുനാട് ചന്തയിലെത്തി തിരികെ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. കുന്നം, നൂറോക്കാട് ധർമശാസ്താ ക്ഷേത്രം, കൂത്താട്ടുകുളം, വാകമുക്ക് ധർമശാസ്ത ക്ഷേത്രം, വെച്ചൂച്ചിറ, അച്ചടിപാറ എന്നീ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ വൈകിട്ട് 3 ന് വെച്ചൂച്ചിറ ചന്ത ജംങ്ഷനിൽ സംഗമിച്ചു. തുടർന്ന് കുന്നം ദേവീക്ഷേത്രത്തിൽ സമാപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033