കോഴിക്കോട് : ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന നിരാലംബരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. ബുധനാഴ്ച 235 പേരെയാണ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഇവരുടെ വൈദ്യപരിശോധനക്കു ശേഷം കോഴിക്കോട് നഗരത്തിലെ ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഹോസ്റ്റലിലേക്കും പട്ടികജാതി വകുപ്പ് പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കും ഗവ. യൂത്ത് ഹോസ്റ്റലിലേക്കുമാണ് മാറ്റിയത്. ഇതോടെ ആകെ 450 പേരെ ജില്ലയില്‍ പുനരധിവസിപ്പിച്ചതായി ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ പടര്‍ന്നുപിടിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. കോഴിക്കോട് ഇതുവരെ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തെരുവോരത്ത് കഴിയുന്നവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.