Friday, July 4, 2025 10:15 pm

ഹമ്പോ പിണറായി സര്‍ക്കാരിനെ സമ്മതിക്കണം… ഓണം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞ് ഉണ്ടാക്കിയ ശര്‍ക്കര പെരട്ടി ഓണകിറ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പിണറായി സര്‍ക്കാര്‍ ഓണത്തിന് നല്‍കുന്ന പ്രത്യേക കിറ്റിലെ ശര്‍ക്കര പെട്ടി ഓഗസ്റ്റ് 28-2021 ല്‍ വറുത്തത് സമ്മതിക്കേണ്ട നമ്മുടെ ഇരട്ടചങ്കനെ. അത്തം പത്തിന് പൊന്നോണവും കഴിഞ്ഞ് പിന്നെയും ദിവസങ്ങള്‍ കാത്തിരിക്കണം ശര്‍ക്കര പെരട്ടിയുടെ നിര്‍മാണദിവസമെത്താന്‍ സംഭവം ഇപ്പോള്‍ തന്നെ ട്രോളന്‍മാരുടെ ആഘോഷപ്പൂരത്തില്‍ ഇരയാകുകയാണ് .

കാലം കൂട്ടി നിര്‍മാണ തിയതി രേഖപ്പെടുത്തിയത്തിന്റെ ഔചിത്യം എന്താണെന്നു മനസ്സിലാക്കാന്‍ പാവപ്പെട്ട കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയാതെ അന്ധാളിച്ചു നില്‍ക്കുകയാണ് . പവിത്ര എന്ന ബ്രാന്‍ഡിലുള്ള ഉപ്പേരി പാക്കറ്റിലാണ് ഇങ്ങനെ ഒരു തിയതി രേഖപ്പെടുത്തി യിരിക്കുന്നത്.

ഈ സംഭവം പാവപ്പെട്ടവന്റെ നിര്‍മാണയൂണിറ്റീലാണെങ്കില്‍ കള്ളത്തിയതി പ്രിന്റ് ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നു എന്നു കാട്ടി പിണറായിയുടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കൈക്കൂലി വാങ്ങി അവിടം കുളം തോണ്ടിയേനെ അല്ലെങ്കില്‍ അടച്ചു പൂട്ടിച്ചേനെ . പ്രതിപക്ഷ കക്ഷികള്‍ സംഗതി ഏറ്റു പിടിച്ചിട്ടുണ്ട് . കോണ്‍ഗ്രസ്സിന്റെ നേതാവായ വി.ടി ബല്‍റാം സോഷ്യല്‍ മീഡിയയ പറയുന്നത് ഓണം കഴിഞ്ഞുണ്ടാക്കിയ ഉപ്പേരി നേരത്തെ തന്നെ കിറ്റില്‍ നല്‍കിയെന്നാണ്.

സാധാരണ ജനങ്ങള്‍ ചിന്തിക്കേണ്ടത് ഇത് പഴയ മുക്രി പുതിയ കോട്ടിട്ടതാണോ എന്നാണ്. എന്തായാലും ഈ ചിത്രം വ്യാപകമായി തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് പങ്കുവെച്ചാണ് വി.ടി ബല്‍റാം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

0
കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച...

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ഡി.രാജ

0
ബീഹാർ: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന്...