വാഹനങ്ങള്‍ വാടകയ്ക്കെടുത്ത ശേഷം മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഹനങ്ങള്‍ വാടകയ്ക്കെടുത്ത ശേഷം മറിച്ചു വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ആറ്റിങ്ങല്‍ തോട്ടവാരം കണ്ണങ്കര വീട്ടില്‍ സനല്‍ കുമാറാണ് പിടിയിലായത്. റിമാന്‍ഡിലായിരുന്ന ഇയാളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

ഈവര്‍ഷം ഏപ്രില്‍ 26 നാണ് ഇയാള്‍ അടങ്ങുന്ന സംഘം കേസിലെ പരാതിക്കാരനായ ജോണ്‍ വി മാത്യുവിന്റെയും സുഹൃത്തുക്കളായ ഷിജു, അജ്മല്‍ ബഷീര്‍ എന്നിവരുടെയും കാറുകള്‍ വാടകയ്ക്ക് കൊണ്ടുപോയിട്ട് മറിച്ചുവിറ്റത്. ബൊലേറോ, സ്വിഫ്റ്റ്, ആള്‍ട്ടോ, എര്‍ട്ടിഗ വാഹനങ്ങളാണ് ഇത്തരത്തില്‍ പ്രതികള്‍ മറിച്ചുവിറ്റത്. ഈമാസം 30 നാണ് സനല്‍ കുമാറിനെ വീട്ടില്‍ നിന്നും പിടികൂടിയത്.

പത്തനംതിട്ട ഡിവൈഎസ്പി പി.കെ. സജീവിന്റെ നിര്‍ദേശാനുസരണം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കത്തിനൊടുവിലാണ് ഇയാള്‍ കുടുങ്ങിയത്. എസ്‌ഐ സണ്ണി, എഎസ്‌ഐ അനില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സനല്‍ കുമാറിന്റെ കൂട്ടാളികള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു വരികയാണ്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...