Thursday, July 3, 2025 10:26 am

നല്ല നാളെയുടെ പ്രതീക്ഷകളുമായി ഒരു പൊന്നോണം കൂടി …. പ്രിയ വായനക്കാര്‍ക്ക് പത്തനംതിട്ട മീഡിയയുടെ ഓണാശംസകള്‍

For full experience, Download our mobile application:
Get it on Google Play

കോവിഡ്‌ മഹാമാരിയുടെ നിയന്ത്രണങ്ങള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ മലയാളക്കര ഇന്ന് ഓണത്തെ വരവേല്‍ക്കുകയാണ്. ഈ ഓണക്കാലം ജാഗ്രതയോടെ കൊണ്ടാടുമ്പോഴും നല്ലൊരു നാളെയുടെ പ്രതീക്ഷകളാണ് ഒരോ മനസ്സുകളിലും പൂവിടുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസ്ക്കും സാമൂഹിക അകലവും പാലിച്ചു വേണം ഓണാഘോഷങ്ങള്‍. ജാഗ്രത കൈവിട്ടാല്‍ ജീവിതംതന്നെ നമുക്ക് നഷ്ടപ്പെടാം, അതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാകട്ടെ ഇത്തവണത്തെ ഓണാഘോഷം.

കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ കൂടിയാകട്ടെ ഈ ഓണം. നിറത്തിന്റെയും രുചികളുടെയും ഉത്സവമാണ് ഓണം. പാകം ചെയ്യുന്ന  വിഭവങ്ങള്‍ മുതല്‍ വിളമ്പുന്ന വാഴയിലയില്‍ വരെ നിരവധി ചിട്ടകളും ഐതീഹ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിഭവ സമൃദ്ധമായ ഉത്സവം. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ഥമായ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ഭക്ഷണക്രമങ്ങളുമാണ് കണ്ടുവരുന്നത്.

ഓണക്കോടിപോലെത്തന്നെ കേമമാണ് ഓണസദ്യയും ഓണപ്പായസവും. കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം, തിരുവാതിരക്കളി, പുലിക്കളി, വള്ളംകളി, പന്തുകളി, ഓണത്തല്ല്, തുമ്പികളി….. അങ്ങനെ നീളുന്നു ഓണവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ആചാരങ്ങളും വിനോദങ്ങളും. കോവിഡ് ആശങ്കകള്‍ക്കിടയിലും ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. കോവിഡ് കാലത്ത് കരുതലോടെ നമുക്ക് ഓണം ആഘോഷിക്കാം. എല്ലാ പ്രിയ വായനക്കാര്‍ക്കും പത്തനംതിട്ട മീഡിയയുടെ ഓണാശംസകള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത് ആരംഭിക്കും

0
പന്തളം : സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത്...

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ ഈ മാസം 13...

കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

0
കൊല്ലം : കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ....