തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണ തോണി പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണ തോണി കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. തിരുവോണ ദിവസമായ നാളെ പുലര്‍ച്ചെ തോണി ആറന്മുള ക്ഷേത്രത്തിലെത്തും. കൊറോണയുടെ പശ്ചാത്തലത്തില്‍ മൂന്നു പള്ളിയോടങ്ങള്‍ മാത്രമാണ് തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നത്.

ആഘോഷങ്ങളുടെ പെരുമായില്ലാതെയാണ് ഈ വട്ടം തിരുവോണ തോണി പുറപ്പെട്ടത്. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ദീപാരാധനയ്‌ക്ക് ശേഷം മേല്‍ശാന്തി പകര്‍ന്ന് നല്‍കിയ ദീപം മങ്ങാട്ടില്ലത്ത് രവീന്ദ്രബാബു ഭട്ടതിരി ആറന്മുളയിലെത്തിക്കും. ഈ ദീപമാണ് അടുത്ത ഒരു കൊല്ലം ആറന്മുളയിലെ കെടാവിളക്കില്‍ തെളിയുക. കാട്ടൂര്‍ ക്ഷേത്രത്തിലെ ഉരലില്‍ കുത്തിയെടുത്ത നെല്ലിന്റെ അരിയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ തോണിയിലുണ്ട്. വിഭവങ്ങളെല്ലാം മങ്ങാട്ട് ഭട്ടതിരി ആറന്മുളയപ്പന് സമര്‍പ്പിക്കും. ഈ വിഭവങ്ങള്‍ ചേര്‍ത്താണ് നാളെ ആറന്മുളയില്‍ തിരുവോണ സദ്യ.

കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷം കോഴഞ്ചേരി, കീഴ്വന്‍മഴി, മാരാമണ്‍  എന്നീ മൂന്ന്  പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് തിരുവോണത്തോണിയെ അകമ്പടി സേവിക്കാന്‍ അനുമതി ലഭിച്ചത്. നാളെ പുലര്‍ച്ചെയാണ് തിരുവോണ തോണി ആറന്മുള മധുകടവിലെത്തുക. ആറന്മുളയിലെത്തുന്ന തിരുവോണത്തോണിക്ക് ആചാരപരമായ സ്വീകരണം നല്‍കും. തിരുവോണസദ്യക്ക് ശേഷം ഭഗവാന് പണക്കിഴി സമര്‍പ്പിച്ച്‌ ഭട്ടതിരി മങ്ങാട്ടേക്ക് മടങ്ങുന്നതോടെ തിരുവോണ നാളിലെ ചടങ്ങുകള്‍ക്ക് സമാപനമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...