Monday, July 7, 2025 12:55 pm

തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണോത്സവം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ അവാർഡ് തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദിന് നൽകി. സൊസൈറ്റി വൈസ് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി ഓണസന്ദേശം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ.ഗീവർഗീസ് മാർ കുറിലോസ് നിർവഹിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് നടപ്പാക്കുന്ന ചികിത്സാപദ്ധതി ആശുപത്രി ഡയറക്ടർ ഡോ.ജോർജ് ചാണ്ടി മറ്റിത്ര ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് മികവ് പുലർത്തിയവരെ മുൻദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അനുമോദിച്ചു.

ഡയാലിസിസ്കിറ്റുകളുടെ വിതരണം ഡിവൈ.എസ്.പി എസ്.അഷാദ് നിർവഹിച്ചു. ഡോ.ബി.ജി.ഗോകുലൻ, അജയകുമാർ വല്യുഴത്തിൽ, ശ്യാം ചാത്തമല എന്നിവർക്ക് പ്രതിഭാ പുരസ്കാരം നൽകി. മുൻഎം.എൽ.എ ജോസഫ് എം.പുതുശേരി, എസ്.എൻ.ഡി.പി.യോഗം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ, വെൽഫെയർ സൊസൈറ്റി ജനറൽസെക്രട്ടറി വിജയകുമാർ മണിപ്പുഴ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബി.ജെ.പി സംസ്ഥാന സമിതിയംഗം അഡ്വ.അനൂപ് ആന്റണി, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, ചലച്ചിത്രതാരം മോഹൻ അയിരൂർ, മുൻ ഇന്ത്യൻ ഫുട്ബാൾതാരം കെ.ടി.ചാക്കോ, ഡോ.ജോംസി ജോർജ്, വിനോദ് തിരുമൂലപുരം,സിബി തോമസ്, സന്തോഷ് ചാത്തങ്കരി, ബിജിമോൻ ചാലാക്കരി, രതീഷ് പാലിയിൽ, അഡ്വ.ആർ.നിതീഷ്, പ്രദീപ് തോമസ്, ഇ.മണികണ്ഠൻ, വി.ഇ.മാത്യു, ശശിധരൻപിള്ള എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് ക്രേന്ദ സർക്കാർ

0
ന്യൂഡൽഹി: പുതിയ വഖഫ് നിയമം സ്റ്റേ ചെയ്യണമോ എന്ന വിഷയം സുപ്രീം...

ടെലിവിഷൻ റേറ്റിങ് കാണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം

0
ന്യൂഡൽഹി : ടെലിവിഷൻ റേറ്റിങ് കാണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് കേന്ദ്ര...

കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി

0
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലകളിൽ നിന്ന്...

ആറാം ക്ലാസ് വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം ; പ്രതിക്ക്‌ ഒമ്പത് വർഷം കഠിനതടവും 85,000...

0
പത്തനംതിട്ട : ആറാം ക്ലാസ് വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ...