പുണ്യാളൻ നിരണം ചുണ്ടന്‍റെ ഉളികുത്ത് കർമ്മം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജില്ലയിലെ രണ്ടാമത്തെ ചുണ്ടൻവള്ളമായ പുണ്യാളൻ നിരണം ചുണ്ടന്റെ ഉളികുത്ത് കർമ്മം ഇന്ന്  ഇരതോട് വീയപുരം ഓർത്തഡോക്സ് പള്ളിയോട് ചേർന്നുള്ള മാലിപ്പുരയിൽ നടക്കും. പ്രമുഖ ശില്പിയായ കോയിൽമുക്ക് സാബു ആചാരിയാണ് ഉളികുത്ത് നിർവഹിക്കുക. ജലോത്സവ സംഘടന ഭാരവാഹികൾ, വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വള്ളം നിർമ്മാണത്തിനുള്ള ആഞ്ഞിലിത്തടി നൂറുക്കണക്കിന് ആളുകളുടെ സ്വീകരണം ഏറ്റുവാങ്ങി മാലിപ്പുരയിൽ എത്തിച്ചിരുന്നു.

60 ലക്ഷം രൂപയാണ് വള്ളത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 126.25 കോൽ നീളത്തിലും 65 ഇഞ്ച് വീതിയിലുമാണ് നിർമ്മാണം. 85 തുഴക്കാരും 5 പങ്കായക്കാരും 7 നിലയാളും വള്ളത്തിന് ഉണ്ടാകും. നാട്ടുകാരുടെ സഹകരണത്തോടുകൂടിയാണ് വള്ളം നിർമ്മിക്കുന്നത്. ഈ ചുണ്ടന്റെ നിർമ്മാണത്തോടെ രണ്ട് ചുണ്ടൻവള്ളങ്ങളുടെ നാടായി നിരണം പഞ്ചായത്ത് മാറും. ചുണ്ടൻവള്ളസമിതി പ്രസിഡന്റ് റെന്നി ഫിലിപ്പോസ്, സെക്രട്ടറി റെജി കുരുവിള, ട്രഷറർ അഭിലാഷ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് വള്ളം നിർമ്മിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...