തിരുവനന്തപുരം : എത്രതന്നെ ചര്‍ച്ച ചെയ്‌തിട്ടും പരാജയപ്പെട്ടിട്ടുള്ള വിഷയമാണ് കെഎസ്‌ആര്‍ടിസിയും ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയും. ഏറ്റവുമൊടുവില്‍ ഓണത്തിന് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പള കുടിശിക നല്‍കിയിട്ടുണ്ട് സര്‍ക്കാരും ഇല്ലെന്ന് ജീവനക്കാരും അവകാശപ്പെട്ടതുള്‍പ്പടെ കെഎസ്‌ആര്‍ടിസി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാര്‍ ഓണം ആഘോഷിച്ചു. മാത്രമല്ല അതിനിടയില്‍ കെഎസ്‌ആര്‍ടിസിക്ക് ഏറെ പ്രതീക്ഷയുള്ള ഓണം സീസണില്‍ വന്‍ നേട്ടം കൊയ്യാനും സാധിച്ചു. ഇതോടെ കെഎസ്‌ആര്‍ടിസി ലാഭത്തിലായല്ലോ, ഇനി തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുമല്ലോ എന്ന മലയാളിയുടെ പൊതുചിന്തയും ഉണര്‍ന്നു. എന്നാല്‍ ഇതെല്ലാം തന്നെ പതിവ് പ്രതീക്ഷകള്‍ മാത്രമാണ് സര്‍ക്കാര്‍ അടിവരയിടുന്നത്. അതായത് ഓണക്കാല സര്‍വീസുകളില്‍ വന്‍ നേട്ടം കൊയ്‌തിട്ടും അഞ്ചാം തീയതി കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് ശമ്പളമെത്തിയിട്ടില്ല.
ഇക്കഴിഞ്ഞ ഓഗസറ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ കളക്ഷൻ വരുമാനം. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ സെപ്‌റ്റംബർ നാല് തിങ്കളാഴ്‌ച സർവകാല റെക്കോർഡ് ആയ 8.79 കോടി രൂപയും കെഎസ്‌ആര്‍ടിസി നേടിയിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ റെക്കോർഡ് വരുമാനം ലഭിച്ചിട്ടും ജീവനക്കാർക്ക് ഓഗസ്‌റ്റ് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു പോലും ഇതുവരെ നൽകിയിട്ടില്ല എന്നതാണ് മറ്റൊരിടത്തും കാണാത്ത കെഎസ്‌ആര്‍ടിസിയിലെ പ്രത്യേക അവസ്ഥ.
കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം ലഭിച്ചതെന്ന് സിഎംഡി ബിജു പ്രഭാകര്‍ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല ഈ നേട്ടത്തില്‍ ജീവനക്കാരെ സിഎംഡി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അഭിനന്ദനം മാത്രമേ ഉള്ളുവോ, പണിെയടുത്ത കാശ് ഇല്ലേ എന്ന് ചോദിക്കേണ്ട അവസ്ഥയാണിപ്പോള്‍. എല്ലാ മലയാളികളെയും പോലം വീട്ടിലിരുന്ന് ഓണം ആഘോഷിക്കേണ്ടതിന് പകരം ജോലിക്കറങ്ങിയവരോട് കാട്ടുന്ന കടുത്ത അനീതിയായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ.
മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ച പ്രകാരം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു ധാരണ. എന്നാൽ, ചർച്ചയ്ക്ക് പിന്നാലെ ഒന്നോ രണ്ടോ മാസം കൃത്യമായി ശമ്പളം നൽകിയെന്നല്ലാതെ തുടർന്നിങ്ങോട്ട് ജീവനക്കാർക്ക് കൃത്യമായി വേതനം ലഭിച്ചില്ല. പിന്നെ മാരത്തണ്‍ ചര്‍ച്ചകളായി. പിന്നാലെ സര്‍ക്കാര്‍ സഹായം നല്‍കാമെന്ന പതിവ് പല്ലവിയുമായി. ഓണം കഴിഞ്ഞുള്ള നിലവിലെ അവസ്ഥയിലും ശമ്പള വിതരണത്തിന് ധനവകുപ്പിന്‍റെ സഹായം തേടാനൊരുങ്ങുകയാണ് മാനേജ്മെന്‍റ്. ഇതിനായി 80 കോടി രൂപയാണ് ധനവകുപ്പിനോട് മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ധനവകുപ്പ് കെഎസ്ആർടിസിയുടെ അപേക്ഷ പരിഗണിച്ചിട്ടുമില്ല. മാത്രമല്ല കെഎസ്‌ആര്‍ടിസിയുടെ ലാഭവിഹിതം ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങിയ സര്‍ക്കാരാവട്ടെ, ഓണ സീസണില്‍ സ്‌റ്റാറായ ബെവ്‌കോയുടെ നേട്ടത്തെ പ്രശംസിക്കാനായിരുന്നു സമയം ചെലവഴിച്ചതും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033