തിരുവനന്തപുരം : എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് 10 മുതല്‍ വിതരണം ചെയ്യും. ഓണക്കിറ്റിനുപുറമെ അധികമായി എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ വീതം പച്ചരി, കുത്തരി, ഒരു കിലോ പഞ്ചസാര എന്നിവയും നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. കേരളത്തിന് വെട്ടിക്കുറച്ച ഗോതമ്പിന് പകരമായി റാഗി, വെള്ള കടല എന്നിവ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുവാദം കിട്ടുന്ന മുറയ്‌ക്ക് റേഷന്‍കടകള്‍ വഴി റാഗിപ്പൊടിയും, വെള്ളകടലയും ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് 10 മുതല്‍ വിതരണം ചെയ്യും
RECENT NEWS
Advertisment