വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്കെത്തില്ലെന്ന് വ്യക്തമാക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്(പിസിബി). നേരത്തെയുള്ള ധാരണയനുസരിച്ച് ഹൈബ്രിഡ് മോഡലിൽ നിഷ്പക്ഷ വേദിയിലാകും പാകിസ്താൻ ടീം കളിക്കുകയെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. മാസങ്ങൾക്ക് മുൻപ് നടന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ പുരുഷ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം നിഷ്പക്ഷ വേദിയായ ദുബൈയിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടന്നത്. ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കുകയും ചെയ്തു. 2027 വരെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷവേദിയിലാകും നടക്കുകയെന്ന് നേരത്തെ ഉന്നത തലത്തിൽ ധാരണയിലെത്തിയിരുന്നു. ഈ വർഷം സെപ്തംബർ 29 മുതലാണ് വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കുക. അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ ടി20 ലോകകപ്പിൽ പാകിസ്താന്റെ മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാകും നടക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യസഭാ എം.പിമാർക്കായി ചിലവഴിച്ചത് 262 കോടി രൂപ

0
ജയ്‌പൂർ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭയിലെ നിലവിലെ എം.പിമാരുടെ...

ഡൽഹിയിൽ ഹോസ്റ്റലിനെതിരെ നടപടിയുമായി ഉപഭോക്തൃ കോടതി

0
ന്യൂഡൽഹി : വാഗ്ദാനം ചെയ്ത ഗുണനിലവാരമുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും...

ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി

0
മലപ്പുറം: ഒതുക്കുങ്ങലില്‍ മുറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ...

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണത്തെ വിമർശിച്ച മുരളീധരനോട് തനിക്ക് സഹതാപമാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും പ്രതിപക്ഷ നേതാക്കൾക്കെതിരെയും കടുത്ത വിമർശനവുമായി ഡോ.ജോൺ...