Sunday, June 23, 2024 6:39 pm

കിറ്റ് വിതരണത്തിന് കമ്മിഷന്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ റേഷന്‍ വ്യാപാരികള്‍ ; കിട്ടാനുള്ളത് 60 കോടി രൂപ, കോടതിവിധിയും അട്ടിമറിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് കാലത്ത് പതിനൊന്ന് മാസം കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ ലഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി റേഷന്‍ വ്യാപാരികളുടെ സംഘടന. അറുപത് കോടി രൂപയാണ് കുടിശിക നല്‍കാനുള്ളത്. എന്നാല്‍ കിറ്റ് വിതരണവുമായി സഹകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.

2020 സെപ്റ്റംബര്‍ മുതല്‍ 2021 ജൂണ്‍ വരെ വിതരണം ചെയ്തതിനും 2021 ഓഗസ്റ്റിലെ ഓണക്കിറ്റിനും ഉള്‍പ്പെടെയാണ് ഇതുവരെ കമ്മിഷന്‍ നല്‍കാത്തത്. ഹൈക്കോടതി ഇടപെട്ടിട്ടും പണം ലഭിച്ചില്ല. 11 മാസത്തെ കുടിശികയില്‍ ഒരു മാസത്തെ തുക നല്‍കാമെന്നും ബാക്കി സേവനമായി കണക്കാക്കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അനുവദിച്ച ഒരു മാസത്തെ കമ്മിഷന്‍ പോലും വ്യാപാരികള്‍ക്ക് ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

കമ്മീഷന്‍ കുടിശിക നല്‍കാത്ത സര്‍ക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനം. നിലവില്‍ കിറ്റ് സൗജന്യമായി കൈപ്പറ്റുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷന്‍ തുക അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കിറ്റ് വിതരണത്തിന്റെ ഗതാഗത ചെലവിനുള്‍പ്പടെ 13 രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അഞ്ച് രൂപ കൂടി അധികമായി നീക്കിവച്ച്‌ സംസ്ഥാനത്തെ 14,500 റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് ജയിൽ മേധാവി ; നടപടി ചട്ടപ്രകാരമെന്ന്...

0
കണ്ണൂര്‍: ടിപി പ്രതികൾക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ...

ഇട്ടിയപ്പാറ ബൈപാസ് റോഡില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞു

0
റാന്നി: ഇട്ടിയപ്പാറ ബൈപാസ് റോഡില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേല്‍ക്കാതെ ഡ്രൈവര്‍...

എ.ഐ.ടി.യു.സി റാന്നി മണ്ഡലം സമ്മേളനത്തിന്‍റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു

0
റാന്നി: പത്തനംതിട്ട ജില്ലാ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് കൗണ്‍സില്‍...

കൊല്ലകടവിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

0
മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ യുവാവ്...