ജിഎസ്‍ടി നിയമ പ്രകാരമുള്ള അറസ്റ്റുകൾക്ക് കർശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജിഎസ്‍ടി നിയമ പ്രകാരമുള്ള അറസ്റ്റുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ജിഎസ്ടി നിയമപ്രകാരമുള്ള അറസ്റ്റുകൾക്കായി വിശദമായ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അറസ്റ്റിന് മുമ്പ് പാലിക്കേണ്ട വ്യവസ്ഥകൾ, അറസ്റ്റുകൾ നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ, അറസ്റ്റിന് ശേഷമുള്ള നടപടി ക്രമങ്ങൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു. ആരോപണവിധേയന്‍ നിയമ ലംഘനങ്ങൾക്ക് പിന്നിലെ സൂത്രധാരനാണോ എന്നത് ഉൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിക്കാൻ സിബിഐസി ആവശ്യപ്പെട്ടു.

ഏതെങ്കിലും കമ്പനിയുടെയോ പൊതുമേഖലാ സ്ഥാപനത്തിന്‍റെയോ സിഎംഡി, എംഡി, സിഇഒ, സിഎഫ്ഒ പോലുള്ള മുതിർന്ന മാനേജ്‌മെന്‍റ് ഉദ്യോഗസ്ഥർക്ക് പൊതുവെ ആദ്യ ഘട്ടത്തിൽ സമൻസ് അയക്കാൻ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. വരുമാന നഷ്ടത്തിന് കാരണമായ തീരുമാനങ്ങളെടുക്കൽ പ്രക്രിയയിൽ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വ്യക്തമായ സൂചനകൾ ലഭിക്കുമ്പോൾ അവരെ വിളിപ്പിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...