കോഴിക്കോട് : ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ലഹരി വസ്തുവായ ‘ഹാന്‍സ്’ പാക്കറ്റ്. നടുവണ്ണൂര്‍ സൗത്ത് പൊതുവിതരണ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് ഹാന്‍സ് പാക്കറ്റ് കണ്ടെത്തിയത്. നടുവണ്ണൂര്‍ പുത്തലത്ത് ആലിയുടെ കുടുംബത്തിന് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കര ചൊവ്വാഴ്ച രാവിലെ പലഹാരമുണ്ടാക്കുന്നതിനായി ഉരുക്കിയപ്പോഴാണ് ഹാന്‍സ് പാക്കറ്റ് ലഭിച്ചത്. പാക്കറ്റില്‍ ലഹരി വസ്തുവായ ഹാന്‍സ് പൊടിയുമുണ്ട്. നടുവണ്ണൂര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബീന കുര്യന്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് തുടര്‍ നടപടിക്കായി വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ലഹരി വസ്തുവായ ‘ഹാന്‍സ്’ പാക്കറ്റ്
RECENT NEWS
Advertisment