തിരുവനന്തപുരം : പോലീസുകാര്‍ മാവേലി വേഷം കെട്ടേണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ്. കോവിഡ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മാവേലി വേഷം വേണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പോലീസിനുള്ളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ നിര്‍ദേശം.
മാവേലി വേഷം കെട്ടാന്‍ ആളില്ലെങ്കില്‍ പരിപാടി നടത്തേണ്ടെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. പ്രധാന ജംഗ്ഷനുകളില്‍ മാവേലിയുടെ വേഷം കെട്ടി നിന്ന് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം സിറ്റിയിലെ പോലീസ് സ്റ്റേഷനുകളിലാണ് ഇന്ന് കോവിഡ് ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ ആലോചിച്ചത്. മാവേലി വേഷധാരി വേണമെന്നതിനെതിരെ പോലീസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.