കോന്നിയില്‍ ഓണത്തിന് ഗതാഗതകുരുക്ക് മുറുകും

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയില്‍ ഈ തവണ ഓണക്കാലത്ത് ഗതാഗത കുരുക്ക് മുറുകും. കോന്നി നേരിടുന്ന പ്രധാന പ്രശ്‌നമാണ് നഗരത്തില്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലമില്ലാത്തത്. ഇത്തവണ കോന്നിയുടെ ഹൃദയഭാഗത്ത് ടുറിസം ഫെസ്റ്റ് കൂടി നടക്കുന്നതിനാല്‍ ഇതിന് എത്തുന്ന ജില്ലക്ക് അകത്തും പുറത്തും നിന്നുള്ള വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യും എന്നതും പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും കുഴക്കുന്ന ചോദ്യമാണ്. കോന്നി നഗരത്തില്‍ അനധികൃത പാര്‍ക്കിങ് വര്‍ധിക്കുന്നതും ഗതാഗത കുരുക്ക് മുറുക്കുന്നതിന് കാരണമാകുന്നുണ്ട്. കോന്നി ട്രാഫിക്ക് ജംഗ്ഷനില്‍ പോസ്റ്റ് ഓഫീസ് റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിരവധി ഇരുചക്ര വാഹനങ്ങള്‍ ആണ് പാര്‍ക്ക് ചെയ്യുന്നത്.

പോലീസ് സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡിന് തൊട്ടടുത്തായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് എന്നതും എടുത്ത് പറയേണ്ടതാണ്. കൂടാതെ കോന്നി ആനക്കൂട് റോഡിലേക്കും അനധികൃത പാര്‍ക്കിങ് മൂലം ഗതാഗത കുരുക്ക് കുരുക്ക് വര്‍ധിക്കുന്നുണ്ട്. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് അടക്കമുള്ള മലയോര പ്രദേശങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കോന്നി നഗരത്തെ ആണ് ആശ്രയിക്കുന്നത്. നഗരത്തില്‍ എത്തുന്ന വാഹനങ്ങള്‍ വലിയ കുരുക്ക് ഉണ്ടാകുമെന്നത് ഉറപ്പാണ്. നഗരത്തിലെ ട്രാഫിക്ക് കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി കോന്നി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ട്രാഫിക്ക് ഉപദേശക സമിതി യോഗം ചേര്‍ന്നിരുന്നു. നഗരത്തില്‍ ഗതാഗതം കുറയ്ക്കുന്നതിന് ഗതാഗത പരിഷ്‌ക്കരണങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട്. ഈ ഓണക്കാലം കോന്നിയെ ഗതാഗത കുരുക്കിലാക്കുമോ എന്ന ആശങ്കയിലാണ് അധികൃതരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി ; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ

0
മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി...

പാലക്കാട് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് അപകടം ; കാൽനട യാത്രിക്കാരന് ...

0
പാലക്കാട് : അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രികൻ...

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....