തിരുവനന്തപുരം: ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താൽ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കിൽ ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത് 1200 കോടിയാണ്. 1500 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 17-ന് റിസർവ് ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് നടക്കും. 23 വർഷത്തേക്കാണ് കടപ്പത്രങ്ങൾ പുറപ്പെടുവിച്ചത്. പതിവ് ശമ്പളവും പെൻഷനും ഒഴികെ ഓണക്കാലത്ത് ആനുകൂല്യങ്ങളും കുടിശ്ശികകളും ക്ഷേമപെൻഷനും നൽകാൻ ഏകദേശം 15,000 കോടി വേണ്ടിവന്നെന്ന് ധനവകുപ്പുവൃത്തങ്ങൾ പറഞ്ഞു. ശമ്പളവും പെൻഷനുംകൂടി ചേർത്താൽ ഇത് 20,000 കോടിക്ക് അടുത്തെത്തും. ഡിസംബർവരെയുള്ള ഒമ്പതുമാസത്തേക്ക് 21,253 കോടിയാണ് ആദ്യം കേന്ദ്രം അനുവദിച്ചത്. ഇത് അപര്യാപ്തമാണെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. ട്രഷറിയിലെ പി.എഫ്. നിക്ഷേപം ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ടിലെ വരവ് തെറ്റായി കണക്കാക്കിയതാണ് കടം കുറയാൻ കാരണമെന്ന് സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.