ഓണ വിപണിയിൽ മിൽമ ലഭ്യമാക്കുന്നത് 1.25 കോടി ലിറ്റർ ; കണ്ടെയ്നർ പായസ വില്പന കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാലട, പരിപ്പ്, ഗോതമ്പ്, പഴം, അടപ്രഥമൻ, സേമിയ ഇങ്ങനെ തുടങ്ങുന്നു ഓണ വിപണിയിലെ പായസ ലിസ്റ്റ്. ഓണ വിപണിയിൽ പായസം കൊഴുക്കണമെങ്കിൽ പാൽ ലഭ്യത കൂട്ടണം. പായസത്തിന് 40 ശതമാനത്തിലധികം ബുക്കിങ് ഉയർന്നിട്ടുണ്ട്. അതിനാൽ, ഇത്തവണ മിൽമയും മറ്റ് പാൽ ബ്രാൻഡുകളുമെല്ലാംതന്നെ കേരളത്തിലേക്ക് പാൽ വരവ് ഉയർത്തിയിട്ടുണ്ട്. ഓണ വിപണി മുന്നിൽ കണ്ട് 1.25 കോടി ലിറ്റർ പാലാണ് അയൽ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ മിൽമ ലഭ്യമാക്കുന്നത്. അത്തം മുതൽ തിരുവോണം വരെ 10 ദിവസങ്ങളിലെ പാലിന്റെ ആവശ്യം മുന്നിൽ കണ്ടാണ് ഈ നീക്കം. കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്.

തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, മറ്റ് ബ്രാൻഡുകളും കൂടിയാകുമ്പോൾ ഇത് 50 ലക്ഷം ലിറ്ററിനു മുകളിലെത്തും. സാധാരണ ദിവസം 12 ലക്ഷം ലിറ്റർ പാലാണ് മിൽമ ഉത്പാദിപ്പിക്കുന്നത്. നാഷണൽ ഡെയറി ഡിവലപ്മെന്റ്‌ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ ആദ്യ 15-ലാണ് കേരളത്തിന്റെ സ്ഥാനം. അതിനാൽ, ഉത്സവ സീസണുകളിൽ ആവശ്യത്തിന് പാലിനായി മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പായസത്തിൽ പാലടയും പരിപ്പും ഒപ്പത്തിനൊപ്പം അത്തം മുതലാണ് പായസവില്പന ഉയർന്നത്. വഴിയോരങ്ങളിലടക്കം കണ്ടെയ്നർ പായസം വില്പനയ്ക്കായി എത്തിയിരുന്നു. ഒരു ലിറ്റർ, അര ലിറ്റർ എന്നിങ്ങനെയാണ് കൂടുതൽ പേരും വാങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...