തിരുവനന്തപുരം : ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് മാലപിടിച്ചുപറിച്ച പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷംവീട് കോളനിയില്‍ ദീപുവാണ് (39) അറസ്റ്റിലായത്. ഈ മാസം 12നായിരുന്നു പുഞ്ചക്കരിയിലെ ഫാമില്‍ നിന്ന് നായയെ വാങ്ങാന്‍ എത്തിയ നേമം സ്വദേശിയായ ഓട്ടോ ഡ്രൈവറെയും അനുജനെയും ദീപുവും കൂട്ടാളിയും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മാല കവര്‍ന്നത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായര്‍, എസ്.ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, സി.പി.ഒ അഖലേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ദീപുവിന്റെ കൂട്ടാളിക്കായുള്ള അന്വേഷണം നടന്നുവരുന്നുണ്ട്.