ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച്‌ മാല തട്ടി പറിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച്‌ മാലപിടിച്ചുപറിച്ച പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷംവീട്‌ കോളനിയില്‍ ദീപുവാണ് (39) അറസ്റ്റിലായത്. ഈ മാസം 12നായിരുന്നു പുഞ്ചക്കരിയിലെ ഫാമില്‍ നിന്ന് നായയെ വാങ്ങാന്‍ എത്തിയ നേമം സ്വദേശിയായ ഓട്ടോ ഡ്രൈവറെയും അനുജനെയും ദീപുവും കൂട്ടാളിയും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മാല കവര്‍ന്നത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ തിരുവല്ലം എസ്.എച്ച്‌.ഒ സുരേഷ് വി. നായര്‍, എസ്.ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, സി.പി.ഒ അഖലേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ദീപുവിന്റെ കൂട്ടാളിക്കായുള്ള അന്വേഷണം നടന്നുവരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...

ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ...

0
കണ്ണൂർ: സംസ്ഥാനത്ത് നിപ ഭീതിയടക്കം നിലനിൽക്കുന്ന ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ്...