ഓയൂര്‍: ആഡംബര കാര്‍ വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിലായി. ചെറിയ വെളിനല്ലൂര്‍ വട്ടപ്പാറ സുബൈര്‍ മന്‍സിലില്‍ തന്‍സീര്‍ (33) ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. ആറ് കാറുകളാണ് ഇത്തരത്തില്‍ പണയം വെച്ച് തട്ടിപ്പ് നടത്തിയത്. കൊട്ടാരക്കര പരിധിയില്‍ പ്രതിക്കെതിരെ ആറ് കേസുകളുണ്ട്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാര്‍ വാടകക്കെടുത്ത് ഇയാള്‍ തട്ടിപ്പ് നടത്തിവരുകയായിരുന്നു.
കോഴിക്കോട്, ബീമാപള്ളി എന്നിവിടങ്ങളിലെ തട്ടിപ്പ് സംഘവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് സി.ഐ വിനോദ് ചന്ദ്രശേഖരന് പറഞ്ഞു. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ രാജന്‍ബാബു, എസ്.സി.പി.ഒമാരായ ഹരികുമാര്‍, അനീഷ്, ലിജു വര്‍ഗീസ്, ഡബ്ലു.സി.പി.ഒ ജുമൈല എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.