എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍. തൊടുപുഴ പട്ടയം കവല സ്വദേശി നെടുകണ്ടത്തല്‍ റഷീദാണ് പിടിയിലായത്. ഇയാളില്‍ നിന്നും അഞ്ച് ഗ്രാമോളം എംഡിഎംഎയും .23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. റഷീദ് ഉന്നതര്‍ക്കിടയില്‍ രാസലഹരിയുടെ വ്യാപാരം നടത്തുന്നയാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. റഷീദ് കഴിഞ്ഞ കുറച്ച് നാളുകളായി പോലീസിന്റെ നിരീഷണത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി ഇയാള്‍ ലഹരി കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് തൊടുപുഴ പലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇയാളുടെ മുറിയില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് രാസലഹരി ഇടപാടില്‍ പങ്കില്ലാത്തതിനാല്‍ ഇവരെ പിന്നീട് വിട്ട് അയച്ചു. തൊടുപുഴയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണം നടത്തുന്നയാളാണ് റഷീദ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...