Monday, June 17, 2024 6:57 pm

ഒരു വര്‍ഷം ഒരു കോടി യാത്രക്കാര്‍ ; ചരിത്രം സൃഷ്ടിച്ച് കൊച്ചി വിമാനത്താവളത്തിന്റെ 25-ാം വാര്‍ഷികമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചാണ് കൊച്ചി വിമാനത്താവളം 25-ാം വാര്‍ഷികം ആഘോഷിക്കുന്നത് മന്ത്രി പി രാജീവ്. 2023ലാണ് ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെന്ന റിക്കോര്‍ഡ് സിയാല്‍ പൂര്‍ത്തീകരിച്ചത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി ഇതോടെ സിയാല്‍ മാറിയെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സിയാല്‍ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഏഴ് മെഗാ പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം മാത്രം വിമാനത്താവളത്തില്‍ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ വരും വര്‍ഷങ്ങളിലും മികവ് തുടര്‍ന്നു കൊണ്ട് സിയാല്‍ കേരളത്തിന്റെ അഭിമാനമായി കുതിക്കുമെന്ന് ഉറപ്പാണെന്നും മന്ത്രി അറിയിച്ചു.

മന്ത്രി പി രാജീവ് പറഞ്ഞത്:
ഒരു വര്‍ഷം മാത്രം ഒരു കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചാണ് കൊച്ചി വിമാനത്താവളം 25ആം വാര്‍ഷികം ആഘോഷിക്കുന്നത്. 2023ലാണ് ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെന്ന റിക്കോര്‍ഡ് സിയാല്‍ പൂര്‍ത്തീകരിച്ചത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി ഇതോടെ സിയാല്‍ മാറി. ഒപ്പം ഈ നേട്ടം കരസ്ഥമാക്കിയ കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. ഒപ്പം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനലാഭവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിയാല്‍ സ്വന്തമാക്കിയിരുന്നു. ഒപ്പം 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് വിമാനത്താവളത്തില്‍ സ്ഥാപിക്കാന്‍ ബിപിസിഎലുമായി സിയാല്‍ കരാര്‍ ഒപ്പുവച്ചത് ഈ വര്‍ഷമാണ്.

സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സിയാല്‍ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 7 മെഗാ പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം മാത്രം വിമാനത്താവളത്തില്‍ ആരംഭിച്ചിരിക്കുന്നത്. നിലവിലെ രാജ്യാന്തര ടെര്‍മിനലിന്റെ വടക്കുഭാഗത്തായി 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ഏപ്രണ്‍ നിര്‍മ്മിക്കുന്നതിനൊപ്പം 8 പുതിയ എയ്റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രാജ്യാന്തര ടെര്‍മിനലിന്റെ വികസനവും സാധ്യമാക്കുകയാണ്. ഇതോടെ കൊച്ചിയിലെ വിമാന പാര്‍ക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. വിയറ്റ്‌നാമിലേക്കുള്‍പ്പെടെ പുതിയ ഫ്‌ലൈറ്റുകള്‍ കടന്നുവരികയും കൊച്ചിയിലേക്കുള്ള ബിസിനസ് ജറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാവുകയും ചെയ്യുന്നതിനാല്‍ വലിയ ട്രാഫിക്കാണ് അധികൃതര്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നത്. ഇത് സഞ്ചാരികളെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിനും കൊച്ചി വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുമായി ദീര്‍ഘദര്‍ശനത്തോടെ നടപ്പിലാക്കുന്ന രാജ്യാന്തര ടെര്‍മിനലിന്റെ വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 2023 ഒക്ടോബര്‍ 2ന് മുഖ്യമന്ത്രി തറക്കല്ലിട്ടു. 15ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ ഏപ്രണ്‍ 5ലക്ഷം ചതുരശ്ര അടിയില്‍ ടെര്‍മിനല്‍ വിപുലീകരണം 8 പുതിയ എയ്‌റോബ്രിഡ്ജുകള്‍ വികസനത്തേരില്‍ കൊച്ചിന്‍ വിമാനത്താവളം കുതിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പൂര്‍ണ പിന്തുണയോടെ വര്‍ഷങ്ങളിലും മികവ് തുടര്‍ന്നുകൊണ്ട് സിയാല്‍ കേരളത്തിന്റെ അഭിമാനമായി കുതിക്കുമെന്ന് ഉറപ്പാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം ; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

0
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക്...

രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ ലൈവ് ആയി മോഷ്ടാക്കളെ പോലീസ്...

0
മാനന്തവാടി: രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ ലൈവ്...

എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയ സംഭവം; നഷ്ടപരിഹാരമായി സൗജന്യ ബിസിനസ്...

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ വിമാനത്തിലെ യാത്രയ്ക്കിടയില്‍ ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് ലഭിച്ചതായി...

ഡാര്‍ജിലിംഗ് ട്രെയിൻ ദുരന്തം : മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം, സേഫ്റ്റി കമ്മീഷൻ...

0
കൊൽക്കത്ത: ഡാർജിലിം​ഗ് ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തുമെന്ന്...