ഡല്‍ഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. നേരത്തെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണെന്ന് സൂചിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്ത് വന്നിട്ടുള്ളത്.
ഇതിന് വേണ്ട നിയമഭേദഗതികള്‍ വരുത്തിയാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമാണെന്ന് സുനില്‍ അറോറ പറയുന്നു. ഈ ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചത് നവംബര്‍ മാസത്തിലാണ്. അന്ന്, വിവിധ കാലങ്ങളില്‍ നടക്കുന്ന വിവിധ തിരഞ്ഞെടുപ്പുകള്‍ രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ സംവിധാനം നടപ്പാക്കുന്നതില്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ട ഏജന്‍സി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രസ്താവന നിര്‍ണായകമാണ്. ഇതിനു മുന്‍പ് 2015-ല്‍ ഇ.എം സുദര്‍ശന്‍ നാച്ചിയപ്പന്‍ നേതൃത്വം നല്‍കിയ പാര്‍ലമെന്റ് കമ്മിറ്റിയും 2018-ലെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടും ഈ ആശയം മുന്നോട്ടു വെച്ചിരുന്നു.