എറണാകുളം: പെരുമ്പാവൂർ വല്ലത്ത് എം.സി.റോഡിൽ നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം. പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുവന്ന ടോറസ് എതിര്‍ ദിശയില്‍ എത്തിയ ലോറികളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ ടോറസ് ഡ്രൈവര്‍ അരുണ്‍ കുമാറിന് കാലിന് പരുക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടയില്‍ ടോറസ് ഒരു ബൈക്ക് യാത്രികനെയും ഇടിച്ചുതെറിപ്പിച്ചു. പക്ഷെ ബൈക്ക് യാത്രികന്‍ അത്ഭുദകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.