കോഴിക്കോട് : കൊവിഡ് ബാധിച്ച് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. മാവൂര്‍ കുതിരാടം സ്വദേശി കമ്മുകുട്ടി (58) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി പത്ത് മണിയോടെ മരിച്ചത്.
മൂന്നു വര്‍ഷമായി വൃക്ക രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നു. ഇതിനിടെ ശനിയാഴ്ച ഡയാലിസിസ് ചെയ്തപ്പോള്‍ അസ്വസ്ഥത ഉണ്ടാവുകയും തുടര്‍ന്ന് ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.