ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന 11കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡിവൈഡറില്‍ തട്ടി മൂന്ന് വട്ടം തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന 11കാരന് ദാരുണാന്ത്യം. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തില്‍ പിതാവിനൊപ്പം ഇരിക്കുകയായിരുന്ന കുട്ടിയുടെ തല അറ്റു.

അതിവേഗതയിലായിരുന്നു വാഹനം. ന്യൂഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 22ല്‍ വെച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം അമ്മയും മുത്തശ്ശിയും, ആറ് വയസുകാരിയായ സഹോദരിയും കാറിലുണ്ടായിരുന്നു. ഇവര്‍ മൂന്ന് പേര്‍ പിന്നിലത്തെ സീറ്റിലാണ് ഇരുന്നിരുന്നത്.

സ്വിഫ്റ്റ് ഡിസൈയര്‍ കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. ബന്ധുവീട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. കുട്ടിയുടെ അച്ഛനാണ് വാഹനം ഓടിച്ചത്. കാറിന്റെ വിന്‍ഡോയിലൂടെ കുട്ടിയുടെ തല തെറിച്ച്‌ റോഡില്‍ വീണതായി അപകടത്തിന് ദൃക്‌സാക്ഷിയായവര്‍ പറയുന്നു. റോഡിലേക്ക് തെറിച്ച്‌ വീഴുന്നത് കണ്ട് ഒരുനിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വലിയ ശബ്ദത്തോടെയാണ് വാഹനം ഇടിച്ചതും മറിഞ്ഞതും. അമിതവേഗതയില്‍ ഇടിച്ചതിന്റെ ആഘാതവും, കുട്ടി വിന്‍ഡോയോട് ചേര്‍ന്ന് ഇരുന്നതുമാണ് ദയനീയ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...