മുംബൈ : മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗർ യൂണിറ്റി അപ്പാർട്ട് മെന്റിലെ താമസക്കാരനായ വാസുദേവൻ (72) ആണ് മരിച്ചത്. കൊല്ലം കടക്കൽ സ്വദേശിയാണ്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച മരിച്ച മലയാളികളുടെ എണ്ണം 35 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് 25, 000 കടന്നേക്കുമെന്നാണ് വിവരം. ഇന്നലെ മഹാരാഷ്ട്രയിൽ 6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു.