കാസർകോട് : ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജിയാണ് മരണപ്പെട്ടത്. 78 വയസായിരുന്നു.
കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.
എന്നാൽ ആറ് മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 81 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. ഇന്നലെ മാത്രം എട്ട് കൊവിഡ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.