കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് മരക്കാര്‍കുട്ടിയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ശാരീരികമായ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മരക്കാര്‍ കുട്ടിയുടെ സംസ്കാരം നടക്കും.