വാണിയംകുളം ഡിവൈഎഫ്ഐ ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാണിയംകുളം ഡിവൈഎഫ്ഐ ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രദേശവാസിയായ രാജുവാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. വിനേഷ് ബാറിൽ ഉണ്ടെന്ന് പ്രതികളെ അറിയിച്ചത് രാജുവാണ്. ഷൊർണൂർ ഡിവൈഎഫ്ഐ ബ്ലോക് സെക്രട്ടറി രാഗേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ പിടിയിലായ ഇന്നലെ റിമാൻഡിലായ ഹാരിസുമായി ബന്ധമുളള ബസ് ഡ്രൈവറാണ് രാജു. വാണിയംകുളത്തെ ഒരു ബാറിൽ വിനേഷ് ഉണ്ടെന്നുള്ള കാര്യം ഫോട്ടോയെടുത്ത് ഹാരിസിനെ വിവരമറിയിച്ചത് രാജുവാണ്. രാജുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഗൂഢാലോചനയിൽ രാജുവിന് പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. രാജുവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അനുഭാവി മാത്രമാണെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ കസ്റ്റഡിയിൽ തുടരുകയാണ്. കേസിലെ മുഖ്യപ്രതി രാഗേഷിനായുള്ള തെരച്ചിൽ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ പതിനേഴുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

0
കോന്നി : കോന്നിയില്‍ പതിനേഴ് വയസുകാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കലഞ്ഞൂരില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ നിയന്ത്രണം വിട്ട...

കൂടലില്‍ ബൈക്ക് അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടലില്‍ നടന്ന ബൈക്ക്...

‘സത്യപ്രതിജ്ഞ ചെയ്യാം’ ; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം ലഭിച്ചു

0
തിരുവനന്തപുരം : വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ...