മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. മലപ്പുറം താനൂർ സ്കൂൾപടിയിൽ ആണ് അപകടം നടന്നത്. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്കും തിരൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ലോറി തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രക്കാരൻ ലോറിക്ക് അടിയിലായ നിലയിലായിരുന്നു. അതിന് ശേഷമാണ് ബൈക്കിനും ലോറിയുടെ ഒരു ഭാഗത്തിനും തീ പിടിച്ചത്. ഏറെ സമയം നീണ്ടുനിന്ന തീ തിരൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് അണച്ചത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.