പന്തളം : നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. കന്യാകുമാരി മേൽപ്പാലം കൊട്ടറുകാല വിളയിൽ സെൽവൻ (45) ആണ് മരിച്ചത്. എം.സി റോഡിൽ കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടം. പന്തളം ഭാഗത്ത് നിന്നും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കടകൾക്ക് മുമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാര്‍ കടയ്ക്കു മുൻപിൽ പാർക്കുചെയ്തിരുന്ന ബൈക്കിൽ ഇരിക്കുകയായിരുന്ന ശെൽവരാജിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശെൽവനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറന്തലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശെൽവൻ ടാപ്പിങ്ങ് തൊഴിലാളിയാണ്.