മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു ; മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മണ്ണാകുളം ചായ്‌കുടി പുരയിടത്തിൽ രാജു എന്നറിയപ്പെടുന്ന വാൾട്ടർ (41) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അഞ്ചുതെങ്ങ് മണ്ണാകുളം കടപ്പുറത്ത് മത്സ്യബന്ധനത്തിന് കടലിൽ പോകാനായി വള്ളം ഇറക്കവെയാണ് അപകടം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

വള്ളത്തിൽ ഉണ്ടായിരുന്ന സ്റ്റീഫൻ, ജസ്റ്റിൻ, വിൽഫ്രഡ്‌ എന്നിവർ നീന്തി രക്ഷപ്പെട്ടെങ്കിലും വാൾട്ടറിനെ കടലിൽ കാണാതായി. തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ഷൈനി. മക്കൾ: സനോജ്, സബിൻ, ഷിറോൺ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...