ദില്ലി: ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഇന്ത്യ 2.6 ലക്ഷം ടൺ ഉള്ളി കയറ്റുമതി ചെയ്തതായി ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി ബി എൽ വർമ. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ ഉള്ളി കയറ്റുമതി വിവരങ്ങൾ ബി എൽ വർമ ലോകസഭയെ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷം ജൂലൈ 31 വരെ ആകെ 2.60 ലക്ഷം ടൺ ഉള്ളി കയറ്റുമതി ചെയ്തതായി വർമ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഈ കാലയളവിൽ 16.07 ലക്ഷം ടൺ ഉള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2024 മേയിൽ കയറ്റുമതി നിരോധനം നീക്കിയിരുന്നു. അതേസമയം, ആഭ്യന്തര വില ഉയരുന്നത് തടയുന്നതിനായി 4.68 ലക്ഷം ടൺ ഉള്ളി മഹാരാഷ്ട്രയിൽ നിന്ന് എൻസിസിഎഫ്, നാഫെഡ് എന്നിവ വഴി സർക്കാർ സംഭരിച്ചിട്ടുണ്ടെന്നും ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഉള്ളി വില കർഷകർ ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ മഹാരാഷ്ട്രയിൽ ഉള്ളിയുടെ ശരാശരി വില ക്വിൻ്റലിന് 1,230 മുതൽ 2,578 രൂപ വരെയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ക്വിൻ്റലിന് 693- രൂപ മുതൽ 1,205 രൂപ വരെയായിരുന്നുവെന്ന് ബി എൽ വർമ പറഞ്ഞു. മാത്രമല്ല, കഴിഞ്ഞ വർഷത്തെ സംഭരണ വിലയായ 1,724 രൂപയേക്കാൾ 64 ശതമാനം കൂടുതലാണ് നടപ്പുവർഷം ഉള്ളിയുടെ ശരാശരി സംഭരണ വില. ക്വിൻ്റലിന് 2,833 രൂപയിലാണ് ഈ വര്ഷം സംഭരിച്ച ഉള്ളിയുടെ വിലയെന്ന് ബി എൽ വർമ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1