തക്കാളിക്ക് പിന്നാലെ ഉള്ളി വിലയും കുതിച്ചുയരുന്നു ; കയറ്റുമതിയില്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

തക്കാളിക്ക് സമാനമായി ഉള്ളി വിലയും വര്‍ധിച്ചുവരുന്നതിനാല്‍ കയറ്റുമതിയില്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഉള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയം അടിയന്തിര നടപടി സ്വീകരിച്ചത്.

ഓഗസ്റ്റ് 11 മുതല്‍ കരുതല്‍ശേഖരത്തില്‍ നിന്നാണ് സര്‍ക്കാര്‍ ഉള്ളി വിതരണത്തിന് നല്‍കി തുടങ്ങിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 202324 കാലയളവില്‍ 3 ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്റ്റോക്കായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2022-23ല്‍ സര്‍ക്കാര്‍ 2.51 ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്റ്റോക്കായി നിലനിര്‍ത്തി. ഉരുളക്കിഴങ്ങിന്റെ വിലയും ഈ മാസത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണുണ്ടായത്.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്, സര്‍ക്കാരിന്റെ കാര്‍ഷിക വിപണന ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ദേശീയതലത്തിലെ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിലനിലവാരമുള്ള സംസ്ഥാനങ്ങളിലും മേഖലകളിലും പ്രധാന കമ്പോളങ്ങളിലൂടെ കരുതല്‍ശേഖരത്തില്‍ നിന്ന് ഉള്ളി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ ഉള്ളിയുത്പാദനത്തിന്റെ 65 ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ റാബി വിളവെടുപ്പിലാണ് ലഭിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്

0
ന്യൂഡൽഹി : സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ...

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...