തിരുവനന്തപുരം : കൗണ്ടർ റിസർവേഷനെ മറികടന്ന് ഓൺലൈൻ ബുക്കിങ് കുതിച്ചുയരുന്നതോടെ ടിക്കറ്റ് കൗണ്ടറുകൾക്ക് താഴിടാനൊരുങ്ങി റെയിൽവേ. കോവിഡിന് മറവിലെ വെട്ടലുകൾക്ക് പുറമേയാണ് ജീവനക്കാരെ കുറയ്ക്കാനുള്ള പുതിയ നീക്കം. ഐ.ആർ.സി.ടി.സി വഴിയുള്ള സീറ്റ് റിസർവേഷന്‍ സർവീസ് ചാർജ് ബാധകമാണെങ്കിലും അധിക തുക നൽകിയും യാത്രക്കാർ ഇ-ടിക്കറ്റിലേക്ക് ചുവടുമാറുകയാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. 2022-23 സാമ്പത്തിക വർഷം ആകെ റിസർവ് ചെയ്ത 7706 ലക്ഷം ടിക്കറ്റുകളിൽ 4,313 ലക്ഷവും ഇ-ടിക്കറ്റുകളാണ്. കോവിഡ് കാലമായ 2020-21ൽ ആകെ വിറ്റ 3053 ലക്ഷം റിസർവേഷൻ ടിക്കറ്റുകളിൽ 1740 ലക്ഷവും ഡിജിറ്റൽ ടിക്കറ്റുകളായിരുന്നു. ഈ കണക്കുകളുടെ പിൻബലത്തിലാണ് കൗണ്ടറുകൾ പൂട്ടാൻ ധൃതികൂട്ടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.