സപ്ലൈകോ കുടിശിക തീര്‍ക്കണമെന്ന് വിതരണക്കാര്‍ ; ടെന്‍ഡര്‍ ബഹിഷ്കരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്മസ് ചന്തകളിലേക്കും സപ്ലൈകോ ഔട്ട്ലറ്റുകളിലേക്കും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ വീണ്ടും ബഹിഷ്കരിക്കാന്‍ വിതരണക്കാര്‍. ഇന്നും നാളെയുമാണ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനുള്ള സമയം. കുടിശിക നല്‍കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തിന് ശേഷം വിതരണക്കാരുടെ സംഘടന ബഹിഷ്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കും. ക്രിസ്മസ് ചന്തകളിലേക്കും സപ്ലൈകോ ഔട്ട്‌ലറ്റുകളിലേക്കും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സപ്ലൈകോ രണ്ടാഴ്ച മുന്‍പ് വിളിച്ച ടെന്‍ഡര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ ബഹിഷ്കരിച്ചിരുന്നു.

ഇതുമൂലം ക്രിസ്മസ് ചന്തകളിലേക്കുളള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇതുവരെ സപ്ലൈകോയ്ക്ക് ആയിട്ടില്ല. 13 സബ്സിഡി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി പുതുതായി വിളിച്ച ടെന്‍ഡര്‍ നാളെ അവസാനിക്കും. ഇതുവരെ ഒരു വിതരണക്കാരനും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടല്ലെന്നാണ് വിവരം. ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തിന് ശേഷം വിതരണക്കാരുടെ സംഘടനയായ ഫുഡ് ഗ്രെയിന്‍, പള്‍സ് ആന്‍റ് സ്പൈസസ് സപ്ലെയേഴ്സ് അസോസിയേഷന്‍ ടെന്‍ഡര്‍ നടപടികള്‍ ബഹിഷ്കരിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ വിതരണക്കമ്പനികള്‍ക്ക് ഏകദേശം 738 കോടിയോളം രൂപയാണ് സപ്ലൈകോ നല്‍കാനുള്ളത്. ഇതില്‍ കുറച്ചെങ്കിലും നല്‍കാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്നതാണ് വിതരണക്കാരുടെ നിലപാട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...