പത്തനംതിട്ട : ഓൺ ലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും സഹായ ഹസ്തവുമായി പത്തനംതിട്ട നഗരസഭാ കൗൺസിലര്‍ അഡ്വ.എ.സുരേഷ് കുമാര്‍. തന്റെ പ്രദേശത്തെ ആറ് വിദ്യാർത്ഥികൾക്കാണ് കാരുണ്യം പരസ്പരം പദ്ധതിയിലൂടെ സ്മാർട്ട് ഫോണുകൾ നൽകിയത്.
ഇരുത്തിയഞ്ചാം വാർഡ് വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ സഹായത്താലാണ് ഫോണുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ആറു ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. കോവിഡ് കാലത്ത് 30 ഫോണുകളാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം നൽകിയത്. വിതരണ ചടങ്ങ് കെ.പി.സിസി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉത്ഘാടനം ചെയ്തു. കൗൺസിലർ ഷീന രാജേഷ് , മുന്‍ ചെയര്‍ പെഴ്സന്‍ അഡ്വ. ഗീത സുരേഷ്, അബ്ദുൾ ഹാരിസ്, എം എസ് .രഘു രാജൻ നായർ , മഞ്ചു ശിവൻ , അംഗൻവാടി ടീച്ചർ സുജാത രാജു എന്നിവർ പങ്കെടുത്തു.