Saturday, April 27, 2024 8:22 am

അനുമതി ലഭിച്ചാൽ സ്‌കൂൾ തുറക്കും ; ഓൺലൈൻ വിദ്യാഭ്യാസം – കുട്ടികളിലെ മാനസിക സംഘർഷം ഒഴിവാക്കും : വി.ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓൺലൈൻ വിദ്യാഭ്യാസം കാരണം കുട്ടികളിലെ മാനസിക സംഘർഷം ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ്.സി.ആർ.ടി പഠനത്തിൽ കണ്ടെത്തി. ഓണ്‍ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഓൺലൈൻ വിദ്യാഭ്യാസത്തിൽ 36 ശതമാനം പേർക്ക് തലവേദന, 28 ശതമാനം പേർക്ക് കണ്ണിന് പ്രശ്നം. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കും. ഡിജിറ്റൽ ഓൺലൈൻ ക്ലാസ് ശാശ്വതമല്ല കോവിഡ് കാലത്ത് ഏർപ്പെടുത്തിയ സംവിധാനം. വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ രണ്ട് സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. ആദ്യം മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം എന്നതാണ് ആദ്യത്തേത്.

ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ചായിരിക്കും ഇതില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓപ്പറേഷൻ തീയേറ്ററിൽ മോഷണം ; ദൃശ്യങ്ങൾ ലഭിച്ചിട്ടും കള്ളനെ പിടിക്കാനാവാതെ പോലീസ്

0
ആലപ്പുഴ: പോലീസിന് തിരക്കുള്ള സുരക്ഷാഡ്യൂട്ടി ഉണ്ടാകുമ്പോൾ ആലപ്പുഴ ബീച്ചിലും പരിസരത്തും മോഷണം...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച...

വനിതാ ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു ; ഐ.ടി. ജീവനക്കാരിയും സുഹൃത്തും അറസ്റ്റില്‍

0
ചെന്നൈ: വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ ഐ.ടി...

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ​ളൂ​രു​വി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം ; പ​കു​തി​യോ​ളം വോ​ട്ട​ർ​മാ​ർ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ലെ​ന്ന് റിപ്പോർട്ട്

0
ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ​ളൂ​രു​വി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം. ബം​ഗ​ളൂ​രു​വി​ൽ പ​കു​തി​യോ​ളം വോ​ട്ട​ർ​മാ​ർ...