ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ; വ്യാ​ജ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: ഓ​ൺ​ലൈ​ൻ സ്റ്റോ​റു​ക​ൾ എ​ന്ന വ്യാ​ജേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ്യാ​പ​ക​മാ​വു​ന്ന​തി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ, സാ​മ്പ​ത്തി​ക, ഇ​ല​ക്ട്രോ​ണി​ക് സു​ര​ക്ഷ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പു​തി​യ ഐ​ഫോ​ൺ മോ​ഡ​ലു​ക​ളു​ടെ വ​ര​വ് മു​ത​ലെ​ടു​ത്ത് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ന​ൽ​കി ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും സാ​മ്പ​ത്തി​ക​വി​വ​ര​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കാ​നാ​ണ് ത​ട്ടി​പ്പു​കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ്യാ​ജ ചി​ത്ര​ങ്ങ​ളും ഉ​പ​ഭോ​ക്തൃ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചും വ​ലി​യ വി​ല​ക്കി​ഴി​വു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു​മാ​ണ് ഇ​വ​ർ ആ​ളു​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്.

പ​ണ​വും പ്ര​ധാ​ന വി​വ​ര​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​യി ശേ​ഖ​രി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​കാ​തെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഒ​രു കാ​ര​ണ​വ​ശാ​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളു​മാ​യി പ​ങ്കി​ട​രു​തെ​ന്നും അ​വ​ർ നി​ർ​ദേ​ശി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...