Saturday, April 12, 2025 10:23 am

ഓണ്‍ലൈന്‍ മദ്യ വില്‍പന ; പരീക്ഷണം വിജയം – പക്ഷേ നടപ്പിലാക്കാൻ വൈകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന നടപ്പിലാക്കാൻ വൈകുമെന്ന് സൂചന. മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഓൺലൈനായി മദ്യവിൽപനയ്ക്ക് ബെവ്കോ നീക്കം തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പഴവങ്ങാടി ഉൾപ്പെടെയുള്ള 13 ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കിയിരുന്നു.

ബെവ്കോ സൈറ്റുവഴി ഔട്ട്ലെറ്റ് തെരഞ്ഞെടുത്ത് പണമടച്ചതിന് ശേഷം അതിന്റെ രസീതുമായി ഔട്ട്ലെറ്റിലെത്തി മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ പരീക്ഷിച്ചത്. ഇത് നിലവിൽ ഭാഗികമായി വിജയകരമാണെന്ന് ബെവ്കോ വിലയിരുത്തുന്നു. എന്നാൽ സംസ്ഥാനം മുഴുവൻ ഈ രീതി പ്രാവർത്തികമാക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ധാരാളമുണ്ടെന്ന് ബെവ്കോ അറിയിച്ചു.

നിലവിൽ 301 ഔട്ട്ലെറ്റുകളാണ് കേരളത്തിൽ ആകെ ബെവ്കോയ്ക്ക് ഉള്ളത്. ബാക്കി കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റുകളാണ്. ഇതിൽ നാമമാത്രമായ ഔട്ട്ലെറ്റുകളിൽ മാത്രമാണ് കംപ്യൂട്ടറൈസേഷൻ നടന്നിട്ടുള്ളത്. ഇത്രയും ഔട്ട്ലെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തന്നെ മാസങ്ങൾ വേണ്ടിവരും. അതിനാൽ ഇത്തവണ ഓണത്തിന് ഓൺലൈൻ മദ്യവിൽപന പ്രാവർത്തികമാകില്ലെന്നും ബെവ്കോ അറിയിച്ചു.

ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്കും സാഹചര്യങ്ങളും ഹൈക്കോടതിയുടെ വിമർശനത്തിനും കാരണമായിരുന്നു. മദ്യം വാങ്ങാനെത്തുന്നവർ കാത്തുകെട്ടി നിൽക്കേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. അത്തരമൊരു സാഹചര്യത്തിലാണ് ഓൺലൈൻ വിൽപ്പനയുടെ സാധ്യത പരീക്ഷിച്ചത്.

നിലവിലെ കോവിഡ് നിയന്ത്രണ രീതി പ്രകാരം കോവിഡ് വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമേ ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും വഴി മദ്യം വാങ്ങാൻ സാധിക്കു. അതിനാൽ തന്നെ നിലവിൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് കുറവാണെന്നാണ് വിലയിരുത്തൽ. കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്രശ്രീബലി ഉത്സവം സമാപിച്ചു

0
തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്രശ്രീബലി ഉത്സവം സമാപിച്ചു....

അറുകാലിക്കൽ പടിഞ്ഞാറ് മഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്ര സംരക്ഷണ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

0
അടൂർ : അറുകാലിക്കൽ പടിഞ്ഞാറ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ നടത്തിപ്പിനും നവീകരണത്തിനുമായി...

പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

0
ആലുവ : ആലുവ കരുമാല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ...