ജില്ലയില്‍ 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു – ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളതും ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്ത മുഴുവന്‍ ആള്‍ക്കാര്‍ക്കും 18 വയസിന് മേല്‍ പ്രായമുളള എല്ലാ കിടപ്പു രോഗികള്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് പുരോഗമിക്കുന്നു.

26,2429 പേരാണ് ജില്ലയില്‍ 60 വയസിനു മുകളിലുള്ളത്. ഓഗസ്റ്റ് 12 വരെയുള്ള കണക്ക് പ്രകാരം 2,53,696 പേര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായിരുന്ന 60 വയസിനു മുകളിലുളള 4632 പേര്‍ രോഗബാധിതരായി മൂന്നു മാസം പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ബാക്കി 4101 പേരാണ് ഇനി വാക്‌സിന്‍ എടുക്കാനുളളത്.

60 വയസിനു മുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോ പാര്‍ശ്വഫലങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവരില്‍ ഐസിയു അഡ്മിഷനിലും, കാറ്റഗറി സി രോഗബാധിതരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. അതിനാല്‍ ഇനിയും വാക്‌സിന്‍ എടുക്കാനുളളവര്‍ വാക്‌സിന്‍ വിമുഖത കാണിക്കാതെ ഇന്നു തന്നെ (14) ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സീകരിക്കണമെന്ന് ഡിഎംഒ ഡോ. എ.എല്‍. ഷീജ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...